കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ച് വോഡഫോണ്‍..

Spread the love

ബ്രീട്ടീഷ് ടെലി കമ്യൂണിക്കേഷന്‍ കമ്പനിയായ വോഡഫോണില്‍ നിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ഗരിറ്റ ഡെല്ല വാലെ. കമ്പനിയുടെ അവസ്ഥ മോശമാണെന്നും ചെലവ് കുറച്ചാല്‍ മാത്രമെ മത്സരക്ഷമത തിരികെകൊണ്ടുവരാനാകൂ എന്നും മാര്‍ഗരിറ്റ പറഞ്ഞു. അതേസമയം, 5000 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്ന് ആമസോണ്‍ വെബ് സര്‍വ്വീസ് വ്യക്തമാക്കിയിരുന്നു. 9000 ജീവനക്കാരെ പിരിച്ചു വിടുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് മെറ്റ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ ആണ് അടുത്തിടെ കൂട്ടപിരിച്ചുവിടല്‍ നടത്തിയത്. ടെക് ക്രഞ്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം ആദ്യം മുതല്‍ ഏകദേശം 1,21,205 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. കമ്പനി ഇന്ന് നേരിടുന്നതിനെക്കാള്‍ വ്യത്യസ്തമായ സാമ്പത്തിക യാഥാര്‍ത്ഥ്യത്തിന് വേണ്ടി 12,000 ജോലികള്‍ അല്ലെങ്കില്‍ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം ഇല്ലാതാക്കുകയാണെന്ന് ആല്‍ഫബെറ്റ് ഇങ്ക് കമ്പനി പ്രഖ്യാപിച്ചിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് മൈക്രോസോഫ്റ്റും ജനുവരിയില്‍ പ്രഖ്യാപനം നടത്തിയിരുന്നു.
ട്വിറ്റര്‍, സൂം, സ്‌പോട്ടിഫൈ തുടങ്ങിയ സ്ഥാപനങ്ങളും അടുത്തിടെ കൂട്ടപിരിച്ചുവിടല്‍ നടത്തുകയുണ്ടായി.

Leave a Reply

Your email address will not be published.