അന്തരാഷ്ട്ര അംഗീകാരവുമായി മലയാളിയായ നതാലിയ ശ്യാമിൻറെ സിനിമ. “ഫുട് പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ബ്രിട്ടീഷ് ഇന്ത്യൻ സിനിമ ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്‌റ്റിവലിലും യു കെ ഏഷ്യൻ ഫിലിം ഫെസ്‌റ്റിവലിലും പ്രദർശിപ്പിച്ചു. ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രഥമസിനിമ എന്ന വിഭാഗത്തിൽ ചിത്രം പുരസ്‌കാരം നേടി. യു കെ ഫിലിം ഫെസ്റ്റിവലിൽ ,’നമ്മുടെ കഥകൾ “എന്ന വിഭാഗത്തിൽ സംവിധായക നതാലിയയ്ക്കും ‘Making waves Globally ‘എന്ന വിഭാഗത്തിൽ പ്രധാന നടൻ ആദിൽ ഹുസൈനും പുരസ്‌കാരം ലഭിച്ചു.
ഇംഗ്ലീഷിൽ നിർമിച്ച ഈ ചിത്രത്തിന്റെ സംവിധായിക നതാലിയ ശ്യാമും, ഇതിന്റെ തിരക്കഥ എഴുതിയ നീത ശ്യാമും നാടകാചാര്യൻ ഓ മാധവന്റെ മകൾ ജയശ്രീയുടെയും ശ്യാമിന്റെയും മക്കളാണ്. നതാലിയ, ലണ്ടനിലെ റെഡ്‌ഡിങ് യൂണിവേഴ്സിറ്റിയിൽ നിന്നും ചലച്ചിത്ര സംവിധാനത്തിൽ ബിരുദം നേടിയിട്ടുണ്ട്. നീതയുടെ ഈ തിരക്കഥയ്ക്ക് അമീർ ഖാൻ ജൂറി അംഗമായ ‘സിനിസ്റ്റാൻ’ തിരക്കഥ മത്സരത്തിൽ രണ്ടു വർഷം മുൻപ്അവാർഡ് ലഭിച്ചതാണ്.
നിർമാണം, ‘The production Head quarters ltd UK ‘ യുടെ നേതൃത്വത്തിൽ മോഹൻ നടാർ ആണ് നിർവഹിച്ചത്. ബോളിവുഡിലെ പ്രശസ്ത നടൻ ആദിൽ ഹുസൈനെ കൂടാതെ ബ്രിട്ടീഷ് നടനായ അന്റോണിയയും, മലയാളത്തിലെ പ്രമുഖ നടികളായ നിമിഷ സജയനും ലെനയും ചിത്രത്തിൽ അഭിനയിക്കുണ്ട്. അഴകപ്പനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ശബ്ദ ലേഖനം ഓസ്കർ ജേതാവായ റസൂൽ പൂക്കുറ്റിയാണ് നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രം ഉടനെതന്നെ തിയറ്ററുകളിൽ പ്രദർശിപ്പിക്കും. യുകെയിലെ അനധികൃത കുടിയേറ്റക്കാരുടെ പച്ചയായ ജീവിതമാണ് ഈ സിനിമ പറയുന്നത്.