ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി അന്തരിച്ചു.

Spread the love

ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി(75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയോടെയായിരുന്നു അന്ത്യം. വടക്കാഞ്ചേരിക്കടുത്ത് എരുമപ്പെട്ടി നെല്ലുവായ് സ്വദേശിനിയാണ്. ക്ലാസിക്കല്‍ നൃത്തവും കഥകളിയും ചെയ്തിരുന്നു. തുള്ളല്‍ക്കലയിലെ ആദ്യ വനിത കൂടിയാണ് കലാമണ്ഡലം ദേവകി. 1997-ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം, 1999-ൽ കുഞ്ചൻ സ്‌മാരക പുരസ്കാരം, കലാമണ്ഡലം പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published.