
ദില്ലിയിലെ ടിക്രി കലാൻ ഏരിയായിലെ മാർക്കറ്റിൽ തീപിടിത്തം. പ്ലാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചത്. 25 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
