🚫 വാഹനത്തിന്റെ ഇരുവശവും മുൻപിലും പിന്നിലുമുള്ള എല്ലാ കാര്യങ്ങളും ഡ്രൈവരുടെ ശ്രദ്ധയിൽപ്പെടണം. ഇടറോഡുകളിൽ നിന്ന് എപ്പോഴാണ് ഒരു വാഹനമോ കാൽനടയാത്രക്കാരനോ കടന്നുവരുന്നതെന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല.
🚫 മുന്നിലെ റോഡിന്റെ പരമാവധി ദൂരത്തിൽ കാഴ്ച പതിപ്പിച്ച് ശ്രദ്ധയോടെ വാഹനമോടിക്കുക. ഇത് അപകടസാധ്യതകളെ മുൻകൂട്ടി കാണുവാനും അതിനനുസരിച്ചു തീരുമാനങ്ങളെടുക്കുവാനും പ്രാപ്തമാക്കുന്നു.
🚫 എപ്പോൾ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ വേണം വാഹനമോടിക്കാൻ.
🚫 അത്യാവശ്യഘട്ടങ്ങളിൽ ബ്രേക്ക് ചെയ്താൽ മുന്നിലെ വാഹനത്തിൽ ഇടിക്കാതിരിക്കാൻ കൃത്യമായ അകലം പാലിച്ച് വാഹനം ഓടിക്കുക. മുന്നിലെ വാഹനത്തിന്റെ തൊട്ടുപിന്നാലെ പോകുന്നത് ഡിഫൻസീവ് ഡ്രൈവിംഗ് അല്ല.
🚫 കാഴ്ച റോഡിൽ നിന്നു മാറിപ്പോകുക, ഒറ്റകൈകൊണ്ട് അലക്ഷ്യമായി വാഹനമോടിക്കുക. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുക തുടങ്ങി ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്തു കൊണ്ട് വാഹനമോടിക്കുന്നത് ഡിഫൻസീവ് ഡ്രൈവിങ് രീതിയല്ല.
🚫 മാനസിക സമ്മർദം, ടെൻഷൻ എന്നിവയുള്ളപ്പോൾ ഡ്രൈവിങ് സുരക്ഷിതമായിരിക്കില്ല.
🚫 മറ്റു ഡ്രൈവര്മാരോട് ദേഷ്യവും മത്സരവും ഡിഫൻസീവ് ഡ്രൈവിംഗ് രീതിയല്ല. ഉദാഹരണമായി ഒരാൾ നമ്മുടെ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വേഗം കൂട്ടാതെ അയാളെ കയറ്റി വിടാൻ അനുവദിക്കുക.
🚫 ഓർക്കുക, നിരത്തിലെ വിട്ടുവീഴ്ചകളാണ്, മത്സരമല്ല ഡിഫൻസീവ് ഡ്രൈവിംഗ്
keralapolice
