അരുവിക്കര ഇരട്ടക്കൊലപാതകം; ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു.

Spread the love

അരുവിക്കരയില്‍ ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം തീ കൊളുത്തി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. 65% തീ പൊള്ളലേറ്റ അലി അക്ബര്‍ (56) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അരുവിക്കര അഴീക്കോട് വളപ്പെ ട്ടിയിലായിരുന്നു ഇരട്ടക്കൊല നടന്നത്. നടുമങ്ങാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ഭാര്യ മുംതാസിന്റെ അമ്മ (65 വയസുള്ള സഹീറ)യെയാണ് ആദ്യം അലി അക്ബര്‍ വെട്ടിയത്. പിന്നീട് ഭാര്യേയും വെട്ടുകയായിരുന്നു.

മുംതാസിനെ വെട്ടുന്നത് തടയുന്നതിനിടെയാണ് ഭാര്യയുടെ അമ്മ സഹീറ വെട്ടേറ്റ് മരിച്ചത്. മരണം ഉറപ്പാക്കാന്‍ മുംതാസിനെ അലി തീ കൊളുത്തുകയും ചെയ്തുരിന്നു. വീട്ടിലുണ്ടായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മുംതാസ് മരിച്ചത്. അലി അക്ബര്‍ പലരില്‍ നിന്നായി കടം വാങ്ങിയതുമൂലം കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലി അലി അക്ബറും മുംതാസും തമ്മില്‍ വഴക്കും പതിവായിരുന്നു.

സംഭവത്തിന് പിന്നാലെ അലി അക്ബറിന്റെ 8 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങലും ദാമ്പത്യജീവിതം തകര്‍ന്നതുമാണ് കൊലപാതകത്തിലേക്ക് തന്നെ നയിച്ചതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഭാര്യ മുംതാസിനെ കൊന്ന് ആത്മഹത്യ ചെയ്യുന്നുവെന്നാണ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നത്.

Leave a Reply

Your email address will not be published.