ഓരോ ജില്ലയിൽ എത്തുമ്പോഴും അവിടെയുള്ള ജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലൂടെ ശേഖരിച്ച് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.
ഒക്ടോബർ 5 ന് പാലക്കാട് ജില്ലയിലായിരുന്നു. അന്ന് രാവിലെ 8.15 ന് “ഇന്ന് പാലക്കാട് ജില്ലയില്‍” എന്ന് ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു. തുടർന്ന് നിരവധി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കമൻ്റ് ബോക്സിൽ പലരും ശ്രദ്ധയില്‍പ്പെടുത്തി.
അന്ന് വൈകുന്നേരം പാലക്കാട് ചേര്‍ന്ന യോഗത്തിൽ എല്ലാ നിര്‍ദ്ദേശങ്ങളും പരാതികളും പരിശോധിച്ചു. ഓരോ പരാതികളിലും നടപടി സ്വീകരിക്കാന്‍ കൃത്യമായ തീയ്യതി നിശ്ചയിച്ചുനല്‍കിയിരുന്നു. തുടര്‍ന്ന് പരാതികളുടെ തുടർനടപടികൾ സംബന്ധിച്ച് ഫേസ്ബുക്ക് ലൈവില്‍ അറിയിക്കുകയും ചെയ്തിരുന്നു.
കൊപ്പം – വളാഞ്ചേരി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന പരാതി യോഗത്തിൽ പരിശോധിച്ചിരുന്നു. ഈ റോഡിൻ്റെ വിഷയം പാലക്കാട് ജില്ലയിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കൊപ്പം – വളാഞ്ചേരി റോഡ് പ്രവൃത്തി പൂർത്തിയാക്കാൻ കൃത്യമായ സമയക്രമം യോഗത്തിൽ നിശ്ചയിച്ച് നൽകി. ഇത് പ്രകാരം റോഡിൻ്റെ ബിസി പ്രവൃത്തി ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.
ജനങ്ങൾകാഴ്ചക്കാരല്ലകാവൽക്കാരാണ്
pwdkerala
PWD
