
തിരുവനന്തപുരം വിമാനത്താവളത്തിൽ അപകടം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണാണ് അപകടം.
ഡൊമെസ്റ്റിക്ക് ടെര്‍മിനലിലാണ് അപകടമുണ്ടായത്. അപകടത്തിൽ പേട്ട സ്വദേശിയായ അനിൽ എന്ന തൊഴിലാളി മരിച്ചു. മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
