
മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി. പ്രേക്ഷകരെ പിടിച്ചിരുത്തിയതിനും തമാശകൾക്കും ഇന്നസെന്റ് എന്നെന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. ‘നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മരണം വേദനാജനകമാണ്. പ്രേക്ഷകരെ പിടിച്ചിരുത്തിയതിനും തമാശകൾക്കും ഇന്നസെന്റ് എന്നെന്നും ഓർമ്മിക്കപ്പെടും. കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നു’; പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
