മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതിയുടെ സന്ദർശനം.

Spread the love

മുല്ലപ്പെരിയാറിൽ അഞ്ചംഗ മേൽനോട്ട സമിതി സന്ദർശനം നടത്തുന്നു. ചെയർമാൻ വിജയ് ശരണിൻ്റെ നേതൃത്വത്തിലാണ് പരിശോധന.

രാവിലെ 10 മണിയോടെ സംഘം വള്ളക്കടവ് വഴി അണക്കെട്ടിലെത്തി. പരിശോധനയ്ക്കു ശേഷം ഉച്ചകഴിഞ്ഞ് കുമളിയിലുള്ള മുല്ലപ്പെരിയാർ ആഫീസിൽ യോഗം ചേരും. അതേസമയം മുല്ലപ്പെരിയാര്‍ അണകെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും സുപ്രീം കോടതി രൂപവത്കരിച്ച മേല്‍നോട്ട സമിതിയും സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടിൽ വ്യക്തമാക്കി.

2022 മെയ് 9-ന് മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷമുള്ള റിപ്പോർട്ടാണ് നൽകിയത്. കേരളത്തിന്റെയും തമിഴ്നാടിന്റെയും സാങ്കേതിക അംഗങ്ങളും ഈ പരിശോധനയില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ സന്ദർശനത്തിന് വലിയ പ്രാധാന്യവുമുണ്ട്.

Leave a Reply

Your email address will not be published.