ഇഫ്താ‍ർ വിരുന്നിടയിൽ ഭക്ഷ്യ വിഷബാധ; നൂറിലധികംപേർ ആശുപത്രിയിൽ…

Spread the love

ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. നൂറിലധികം പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ 24 പർഗാനാസിലാണ് സംഭവം. സംഭവത്തിൽ ഒരാൾ നരേന്ദ്രപൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കുൽത്തലിയിലെ പഖിരാലയ ഗ്രാമത്തിലുള്ള ഒരു പള്ളിയിൽ വെള്ളിയാഴ്ചയാണ് ഇഫ്താർ വിരുന്ന് നടന്നത്. വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ ഛർദ്ദിയും വയറുവേദനയുമായി കുറച്ചുപേർ ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്നാണ് ഇവർക്ക് ഭക്ഷ്യവിഷ ബാധയേറ്റതായി കണ്ടെത്തിയത്.

നോമ്പ് തുറക്ക് ശേഷം കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതായാണ് കരുതുന്നതെന്ന് ഡോ. ഹോരിസദൻ മൊണ്ടൽ പറഞ്ഞു. റമദാൻ മാസത്തിലെ ആദ്യ ദിവസമായതിനാൽ നിരവധി പേരാണ് നോമ്പ് തുറക്ക് പള്ളിയിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published.