കൊച്ചി: തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ നടന്നത് ക്രൂരമായ കസ്റ്റഡി മരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

പോലീസ് കൈ കാണിച്ചപ്പോള്‍ കുറച്ച് മുന്നോട്ട് ബൈക്ക് നിര്‍ത്തിയെന്നതിന്റെ പേരില്‍ അവിടെ വെച്ചും ജീപ്പില്‍ കയറ്റിയും സ്റ്റേഷനില്‍ എത്തിച്ചും മനോഹരനെ മര്‍ദിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ ഏറ്റവും ക്രൂരമായ മര്‍ദനം നടക്കുന്ന പോലീസ് സ്റ്റേഷനാണ് തൃപ്പൂണിത്തുറയിലേത്. സി.ഐയാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കുന്നത്. സി.ഐ.
ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. അതിന് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വീണ്ടും ഒരു സമരത്തിന് കൂടി കൊച്ചി സാക്ഷ്യം വഹിക്കും.
ഇപ്പോള്‍ എസ്.ഐയെ മാത്രമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സി.ഐ. നടത്തുന്ന അക്രമം സംബന്ധിച്ച ഫയല്‍ കമ്മിഷണറുടെ കയ്യിലുണ്ട്. എന്നിട്ടും നടപടി
എടുക്കാത്തത് എന്തുകൊണ്ടാണ്. ഉന്നതരായ ആളുകളുടെ പിന്തുണയോടെ സി.ഐയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.