ഗൂഗിൾ പേ വഴി കൈക്കൂലി: കൃഷി അസിസ്റ്റന്റ് വിജിലൻസിന്‍റെ പിടിയിൽ.

Spread the love


Twitter
PinterestTelegramഇമെയില്‍

ഗൂഗിൾ പേ വഴി കൈക്കൂലി ആവശ്യപ്പെട്ട കൃഷി അസിസ്റ്റന്റ് വിജിലൻസിന്‍റെ പിടിയിലായി. എറണാകുളം പുത്തൻവേലിക്കരയിലാണ് സംഭവം. പുത്തൻവേലിക്കര സ്വദേശിയായ ബിജുവിൽ നിന്ന് കൈകൂലി വാങ്ങുന്നതിനിടെയാണ് എറണാകുളം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഭൂമി തരംമാറ്റം വേഗത്തിലാക്കാൻ കഴിഞ്ഞ ആഴ്ചയാണ് പ്രിജിൽ 5000 രൂപ ഗൂഗിൾ പേ വഴി ആവശ്യപ്പെട്ടത്. നേരിട്ട് പണം നൽകാമെന്ന് അറിയിച്ച ബിജു വിജിലൻസ് സംഘത്തെ വിവരം അറിയിച്ച ശേഷം കൈക്കൂലിയുമായി എത്തുകയായിരുന്നു.

Leave a Reply

Your email address will not be published.