കോവളത്ത് ചികിത്സക്കെത്തിയ വിദശിക്ക് നേരെ ആക്രമണം…

Spread the love

കോവളത്ത് ആയുര്‍വേദ ചികിത്സക്കായി എത്തിയ വിദേശിക്ക് ടാക്‌സി ഡ്രൈവറില്‍ നിന്ന് ക്രൂര മര്‍ദ്ദനം. ടാക്‌സി വിളിക്കാതെ സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതിനാണ് മര്‍ദ്ദനം. നെതര്‍ലന്‍ഡ്‌സ്വദേശി കാല്‍വിനെ വിഴിഞ്ഞം സ്വദേശി ഷാജഹാനാണ് അക്രമിച്ചത്. ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു.

ലൈറ്റ ഹൗസ് ബീച്ച് റോഡിന് സമീപത്തുള്ള ഹോട്ടലില്‍ നിന്നിറങ്ങി വന്ന സുഹൃത്തിന്റെ കാറില്‍ കയറിയ കാല്‍വിനെ ഷാജഹാന്‍ വലിച്ച് പുറത്തിറക്കിയ ശേഷം ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ചപ്പോഴാണ് കാല്‍വിനു നേരെ ആക്രമണമുണ്ടായത്. തലയ്ക്കു പിന്നിലും കൈക്കും മര്‍ദനമേറ്റു. സ്വകാര്യ കാര്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്.

ഏതാനും മാസം മുമ്പും കോവളത്ത് എത്തിയ വിദേശിക്ക് നേരേ കൈയേറ്റമുണ്ടായിരുന്നു. സ്വകാര്യവാഹനങ്ങളിലെത്തിയാല്‍ വിദേശികളെ ഭീഷണിപ്പെടുത്തുകയും അവരെ ഉപദ്രവിക്കുന്ന സാഹചര്യവുമാണ് നടക്കുന്നത്.

കോവളത്തെ ടൂറിസം മേഖലയെ തകര്‍ക്കുന്ന നിലപാട് ഉണ്ടാകരുതെന്നും ശനിയാഴ്ച അടിയന്തര യോഗം ചേരുമെന്നും ടൂറിസം പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ രക്ഷാധികാരി ടി.എന്‍.സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published.