രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധി, വിജയ് ചൗക്കിൽ പ്രതിഷേധം..

Spread the love

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് വിജയ് ചൗക്കിൽ ആരംഭിച്ചു. കോണ്‍ഗ്രസിനൊപ്പം 12 പ്രതിപക്ഷ പാർട്ടികളും പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. ഇതേത്തുടർന്ന് വിജയ് ചൗക്കിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

2019 ഏപ്രില്‍ 13-ന് കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് പരാതിക്കാരന്‍. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുന്നതിനായി വിധി നടപ്പാക്കാന്‍ 30 ദിവസത്തെ സാവകാശം നല്‍കിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published.