എട്ടാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ടു…
കഷ്ടപ്പെട്ട് അമ്മ വളര്‍ത്തിയ മക്കള്‍…
ഒരാള്‍ രാജ്യസേവനത്തിന് പട്ടാള വേഷത്തിൽ അതിര്‍ത്തിയില്‍..
ഒരാള്‍ ഗവണ്‍മെന്റ് ജോലിയും സ്വപ്നം കണ്ട് രാപ്പകലില്ലാതെ പഠിക്കുന്നു…
പല കടമ്പകള്‍ കടന്ന് സിവില്‍ പോലീസ് തസ്തികയില്‍ കയറി ,ഫിസിക്കല്‍ ടെസ്റ്റിന് തയ്യാറെടുക്കുന്നയാള്‍….
യാതൊരു ദുഃസ്വഭാവവും ഇല്ലാത്ത രണ്ട് ചെറുപ്പക്കാര്‍…
മൂത്തയാള്‍ നാലഞ്ച് വര്‍ഷത്തെ പ്രണയസാഫല്യത്തിന് കാത്തിരിക്കുന്നു…..
ഇതൊക്കെ ആയിരുന്നു ഈ ചെറുപ്പക്കാര്‍ കഴിഞ്ഞ ദിവസം വരെ…
എന്നാൽ ഇനിയൊരിക്കലും തോക്ക് പിടിക്കാനാവാത്ത രീതിയില്‍ കൈയും വിരലും ശരീരവും ചെയ്യാത്ത കുറ്റത്തിന് തല്ലിയൊടിക്കപ്പെട്ട് ജ്യേഷ്ഠന്‍….
അതിലേറെ വേദനയായി നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി,സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ടു….
ഇനി ഈ ജന്മം ഒരു ഗവ.ജോലിയും കിട്ടാത്ത രീതിയില്‍ കേസിലകപ്പെട്ട് അനിയന്‍…
അവന്റെ ശരീരത്തില്‍ ചതയാത്ത ഭാഗങ്ങളില്ല….
ലോകത്തിന് മുന്നില്‍ മയക്കുമരുന്ന് കേസിലെ പ്രതികള്‍….
നേരെ ഒരു ഗ്ളാസ് വെള്ളമെടുത്ത് കുടിക്കാന്‍ ആവാത്ത രീതിയില്‍ ശരീരമാസകലം ചോരയും നീരും ഊറ്റിയെടുത്ത് , അസ്ഥികള്‍ വരെ പൊടിച്ച് പോലീസിന്റെ വികൃതികള്‍…
ലഹരി ഉപയോഗിച്ച പോലീസുകാരെ മെഡിക്കല്‍ ടെസ്ററ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പേപ്പട്ടിയെ തല്ലും പോലെ ക്രൂരമായി ആക്രമിക്കപ്പെട്ട രണ്ട് ചെറുപ്പക്കാര്‍…
25 വയസ്സില്‍ ജീവിതം തകര്‍ന്നു പോയ വേദനയിലുള്ള അവന്റെ കണ്ണീര്…..
ഇവരെ തകര്‍ത്ത , പോലീസുകാര്‍ക്ക് ശിക്ഷ സ്ഥലം മാറ്റം.. പ്രതിക്ഷേധം ഉയർന്നപ്പോൾ ഇപ്പോൾ ദേ സസ്പെൻഷനും …
കഷ്ടം…..
ഇതാണോ ജനാധിപത്യം…
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പോലീസിലെ ചില ക്രിമിനൽ മനസ്സുള്ള ആഭാസന്‍മാര്‍ക്ക് തകര്‍ത്തു കളയാനുള്ളതാണോ പാവങ്ങളുടെ ജീവിതം…
