
ലഹരി കച്ചവടക്കാരനെ കരുതല്‍ തടങ്കലിലാക്കി. അടൂര്‍ സ്വദേശി ഷാനവാസിനെയാണ് പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ തടങ്കലിലാക്കിയത്.
പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആണ് മയക്കുമരുന്ന് കച്ചവടക്കാരെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ ആക്കുന്നത്. ജില്ലയില്‍ രണ്ടിലധികം മൈക്കലി കേസുകളില്‍ പ്രതിയായ ആളുകളെ ജയിലില്‍ അടയ്ക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും എസ്പി അറിയിച്ചു.
