ദമ്പതികളെ ചുറ്റികയ്ക്കടിച്ചു കൊന്നു; പ്രതി കുറ്റക്കാരനെന്ന് കോടതി.

Spread the love

കോട്ടയം പഴയിടം ഇരട്ടക്കൊലപാതകത്തില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി മാര്‍ച്ച് 22ന് വിധി പറയും. ആഡംബ ജീവിതം നയിക്കുന്നതിനാണ് പ്രതി ബന്ധുവായ വൃദ്ധ ദമ്പതികളെ കൊന്നത്.

നാടിനെ നടുക്കിയ മണിമല പഴയിടത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതക്കേസില്‍ പ്രതി പഴയിടം ചൂരപ്പാടി അരുണ്‍ശശിയെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ജെ.നാസറാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.2013 ആഗസ്റ്റ് 28നു രാത്രിയിലാണ് അരുണ്‍ പിതൃസഹോദരി തങ്കമ്മയെയും (68) ഭര്‍ത്താവ് ഭാസ്‌കരന്‍നായരെയും (71) വീട്ടിനുള്ളില്‍ വെച്ച് ചുറ്റികയ്ക്ക് അടിച്ചുകൊലപ്പെടുത്തിയത്.

കൊലപാതകം, മോഷണം, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞു. കൊല നടത്തിയ ശേഷം ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് പ്രതിയെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍നിരയിലുണ്ടായിരുന്ന ആളാണ് അരുണ്‍. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൃതം നടന്നതിന്റെ പിറ്റേ മാസം കഞ്ഞിക്കുഴിയില്‍ യുവതിയുടെ മാല പൊട്ടിക്കുന്നതിനിടെ ഇയാളെ പൊലീസ് പിടികൂടി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പഴയിടത്തെ കൊലപാതകം അടക്കമുള്ള വിവരങ്ങള്‍ പ്രതി സമ്മതിക്കുകയായിരുന്നു. 2014ല്‍ ജാമ്യത്തിലിറങ്ങി മറ്റ് സംസ്ഥാനങ്ങളില്‍ ഋഷി വാലി എന്ന കള്ള പേരില്‍ ജോലിയുടെ മറവില്‍ മോഷണം നടത്തി ജീവിക്കുകയായിരുന്നു ഇയാള്‍. ഇതിനിടെ 2017ല്‍ വീണ്ടും പിടിയിലായി. ആഡംബര ജീവിതത്തിനും പുതിയ കാര്‍ വാങ്ങുന്നതിനും പണം കണ്ടെത്തുന്നതിനാണ് അരുണ്‍ കൊല നടത്തിയത്. 22 ന് കേസില്‍ കോടതി അന്തിമ വിധി പറയും പ്രോസിക്യൂഷന് വേണ്ടി അഡ്വ.ജിതേഷ് ജെ.ബാബു കോടതിയില്‍ ഹാജരായി.

Leave a Reply

Your email address will not be published.