ഇ.എം.എസിൻ്റെ ജീവിതം അനാവരണം ചെയ്യുന്ന വ്യത്യസ്ത ചിത്രപ്രദർശനം..

Spread the love

ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിൻറെ അനിഷേധ്യ നേതാവും കേരളത്തിൻറെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഓർമ്മയിൽ വ്യത്യസ്തമായ ചിത്ര പ്രദർശനം സംഘടിപ്പിക്കുകയാണ് ഇടുക്കി ജില്ലയിലെ ഒരു കലാകാരൻ. മാധ്യമപ്രവർത്തകനും ചിത്രകാരനുമായ അബ്ദുൽ റസാഖ് ആണ് ഇഎംഎസിൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തിൽ ചിത്രപ്രദർശനത്തിലൂടെ പ്രിയ നേതാവിന് ആദരം അർപ്പിക്കുന്നത്.

ഇ.എം.എസിന്റെ യുവ കാലഘട്ടം മുതൽ മരണം വരെ വിവിധ കാലയളവിലുള്ള വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്. ഒൻപതിനായിരത്തോളം ചിത്രങ്ങൾ വരച്ചിട്ടുള്ള അബ്ദുൾ റസാഖ് ഇതിനകം നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഓയിൽ പേസ്റ്റൽ ഉൾപ്പെടെ വിവിധ മീഡിയങ്ങളിൽ വരച്ച ഇഎംഎസിൻ്റെ അമ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. രണ്ടുദിവസം നീണ്ടുനിൽക്കുന്നതാണ് പ്രദർശനം. പ്രദർശനം കാണാൻ ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി നിരവധി ആളുകളാണ്

എത്തുന്നത്.

Leave a Reply

Your email address will not be published.