കൊച്ചിയില്‍ ഭാര്യക്ക് കുക്കര്‍ കൊണ്ട് മര്‍ദ്ദനം, ഭര്‍ത്താവിനെ തേടി പൊലീസ്..

Spread the love

കൊച്ചിയില്‍ അമ്പത്തിയൊമ്പതുകാരിക്കെതിരെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഒളിവില്‍. എറണാകുളം നോര്‍ത്തില്‍ താമസിക്കുന്ന വിരമിച്ച ബിഎസ്എന്‍എല്‍ ജീവനക്കാരിയെയാണ് ഭര്‍ത്താവ് പ്രഷര്‍കുക്കര്‍ വച്ച് തലക്കടിച്ചത്.

മോളി ജോര്‍ജ്ജിനെയാണ് ഈ മാസം ഏഴാം തിയതി ഭര്‍ത്തവ് ജോസ് മോഹന്‍ മര്‍ദ്ദിച്ചത്. മോളി നടത്തുന്ന ഭക്ഷണകേന്ദ്രത്തിന്റെ ആവശ്യത്തിനായി ഫോര്‍ട്ടുകൊച്ചിയില്‍ പോയി മടങ്ങിയെത്താന്‍ താമസിച്ചതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. തിരികെ വീട്ടിലെത്തി ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ഭര്‍ത്താവ് അക്രമിച്ചതെന്നാണ് മോളിയുടെ പരാതി. കുക്കറെടുത്ത് തലയില്‍ തുടരെ അടിക്കുകയായിരുന്നു.

അക്രമത്തെ തുടര്‍ന്ന് പുറത്തേക്ക് ഓടിയ മോളിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടുകയായിരുന്നു. ഇവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസുകാരാണ് ചോരയൊലിപ്പിച്ച് നില്‍ക്കുകയായിരുന്ന മോളിയെ ആശുപത്രിയില്‍ എത്തിച്ചത്. ജോസ് മോഹനെതിരെ കേസെടുത്ത പൊലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. ജോസ് മോഹന്‍ അക്രമസ്വഭാവം പുലര്‍ത്തുന്നയാളാണ്. ഇതിന്റെ പേരില്‍ എതാണ്ട് പതിമൂന്നു കൊല്ലത്തോളം ഇരുവരും അകന്ന് താമസിച്ചിരുന്നു.

Leave a Reply

Your email address will not be published.