മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് മാധ്യമങ്ങളിലൂടെ പരസ്യമായി ലൈംഗിക ആരോപണങ്ങൾ ഉയർത്തിയിട്ടും സിപിഎം മൗനം പാലിക്കുന്നതും ഒരു സ്ത്രീയുടെ പരസ്യമായ മൊഴികളിൽ പോലീസ് കേസെടുക്കാത്തതും കേരള ജനതയുടെ മുന്നിൽ തുറന്നുകാട്ടാനാണു കോൺഗ്രസ് തീരുമാനം.
കടകംപള്ളി എംഎൽഎയും ശ്രീരാമകൃഷ്ണൻ നോർക്കയുടെ റസിഡന്റ് വൈസ് ചെയർമാനുമാണ്.
ഇരുവരും സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും.
മുൻകാലങ്ങളിൽ സിപിഎം നേതാക്കന്മാർക്കെതിരെ ഉയർന്ന് വന്നിട്ടുള്ള ലൈംഗികാരോപണങ്ങളിൽ പാർട്ടി അന്വേഷണ കമ്മീഷനെ വച്ച് വെള്ളപൂശി പാർട്ടിയാകുന്ന കോടതിയിൽ കുറ്റമിമുക്തനാക്കുന്ന നടപടികൾ ആയിരുന്നു സിപിഎം ചെയ്തു വന്നിരുന്നത്.
നിയമപരമായ നടപടികൾ സ്വീകരിക്കാതെ മുൻകാലങ്ങളിൽ സിപിഎം നേതാക്കന്മാരെ സംരക്ഷിച്ചത് പോലെ ഇവരെയും സംരക്ഷിക്കുമോ എന്ന് കേരളം ഉറ്റുനോക്കുന്നു.
