മോദിയുടെ റാലിയില്‍ കറുപ്പ് വസ്ത്രം അഴിപ്പിച്ചു.

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുറാലിയില്‍ പങ്കെടുക്കാനെത്തിയ കുട്ടിയുടെ കറുപ്പ് വസ്ത്രം അഴിപ്പിച്ച് പൊലീസ്. അമ്മയ്‌ക്കൊപ്പം റാലി കാണാനെത്തിയ കുട്ടിയുടെ കറുത്ത ടീഷര്‍ട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യിപ്പിച്ചത്. കര്‍ണാടക മാണ്ഡ്യയില്‍ ഞായറാഴ്ച നടന്ന പൊതുറാലിക്കിടെയായിരുന്നു സംഭവം. ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മോദി.

അമ്മയുടെ കൂടെ റാലി കാണാനെത്തിയ കുട്ടിയെ പൊലീസ് തടയുകയും കറുത്ത നിറത്തിലുള്ള ഉടുപ്പ് അഴിച്ച് മാറ്റാന്‍ നിര്‍ദേശിക്കുകയുമായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉടുപ്പ് അഴിച്ചുമാറ്റിയ ശേഷം മെറ്റല്‍ ഡിക്റ്റക്ടര്‍ ഉപയോഗിച്ച് സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് അമ്മയേയും കുട്ടിയേയും റാലി നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അമ്മ വീണ്ടും കുട്ടിയെ കറുത്ത ഉടുപ്പ് ധരിപ്പിച്ചെങ്കില്ലും ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ ഉടുപ്പ് ഊരിമാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നടപടിയെന്നും ഇതില്‍ അസ്വഭാവികതയില്ലെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Leave a Reply

Your email address will not be published.