കോഴിക്കോട്: പാലം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ പ്രവര്‍ത്തകരിന് നിന്ന് 100 രൂപ പിഴയീടാക്കുമെന്ന പഞ്ചായത്തംഗത്തിന്റെ ഭീഷണി സന്ദേശം പുറത്തുവന്ന
തില്‍ പ്രതികരണവുമായി പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിവാദവുമായി ബന്ധപ്പെട്ട് തന്റെ ഫോട്ടോയടക്കം ഉപയോഗിച്ച് പ്രചാരണം
നടത്തുന്നുണ്ട്.

അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നില്ല. പോസ്റ്റര്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എന്തെങ്കിലും സുഖം കിട്ടുന്നു
ണ്ടെങ്കില്‍ കിട്ടട്ടേയെന്നും മന്ത്രി പ്രതികരിച്ചു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
‘വിഷയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പോസ്റ്റര്‍ കണ്ടാല്‍ തോന്നുക, നിര്‍ബന്ധമായി ആളുകള്‍ വന്നേ പറ്റൂ എന്ന് ഞാന്‍ നിര്‍ദേശം നല്‍കി എന്നാണ്.
അത് പ്രചരിക്കുമ്പോള്‍ ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍, അത് മാറാന്‍ സഹായിക്കുമെങ്കില്‍ ഉപകരിക്കട്ടെ.
ആളുകള്‍ കൂടുതല്‍ പങ്കെടുത്ത് പരിപാടികള്‍ കൂടുതല്‍ ജനകീയമായി മാറുക എന്നതാണ് ലക്ഷ്യം. മറ്റ് വിഷയങ്ങളില്‍ എന്താണ് സംഭവം എന്ന് എനിക്ക് അറിയില്ല.
ഇനിയങ്ങനെയുള്ള പോസ്റ്റര്‍ വരുമ്പോള്‍ കുറച്ചുകൂടി പുതിയ ഫോട്ടോ വേണമെങ്കില്‍ കൊടുക്കാവുന്നതാണ്, ഇപ്പോഴത്തേത് പഴയഫോട്ടോയാണ്.’, മുഹമ്മദ് റിയാസ് പറഞ്ഞു.
