രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡിന്റെ നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു. അടുത്ത മാസം 9 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യു യു ലളിതാണ് ചന്ദ്രചൂഡിനെ പിൻഗാമിയായി ശുപാർശ ചെയ്തത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിൻഗാമിയെ നിർദ്ദേശിക്കുന്നത് കീഴ് വഴക്കമാണ്. സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റീസായി നിർദ്ദേശിക്കയാണ് ചെയ്യാറ്.