ആനക്കുട്ടിക്ക് 50 ലക്ഷത്തിന്റെ സ്വിമ്മിംഗ് പൂള്‍

Spread the love

ആനക്കുട്ടിക്ക് വേണ്ടി 50 ലക്ഷത്തിന്റെ ആഡംബര സ്വിമ്മിംഗ് പൂള്‍ തയ്യാറാക്കി തമിഴ്‌നാട് സര്‍ക്കാര്‍. കോയമ്പത്തൂരിലെ പേരൂര്‍ പട്ടേശ്വരര്‍ ക്ഷേത്രത്തിലെ ആനയായ കല്യാണിക്കാണ് ആഡംബര സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചത്. 2022-23 വര്‍ഷത്തിലെ ബജറ്റിലെ പ്രഖ്യാപനത്തിലൊന്നാണ് കല്യാണിക്കായുള്ള സ്വിമ്മിംഗ് പൂള്‍. തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ സ്വിമ്മിംഗ് പൂളിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

10 മീറ്റര്‍ നീളവും 1.8 മീറ്റര്‍ ആഴവുമുള്ളതാണ് കല്യാണിയ്ക്കായി നിര്‍മ്മിച്ച സ്വിമ്മിംഗ് പൂളിനുള്ളത്. 12.4 മീറ്റര്‍ നീളമുള്ള ചരിഞ്ഞ റാംപിലൂടെ അനായാസം കല്യാണിക്ക് സ്വിമ്മിംഗ് പൂളിലേക്ക് ഇറങ്ങാനാവും. നാലടി ആഴത്തിലുള്ള സ്വിമ്മിംഗ് പൂളില്‍ വെള്ളം നിറയ്ക്കുമ്പോള്‍ 1.2 ലക്ഷം ലിറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ സാധിക്കും.

സ്വിമ്മിംഗ് പൂളിലിറങ്ങി വെള്ളത്തില്‍ കളിക്കുന്ന കല്ല്യാണിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 2000 വര്‍ഷത്തോളം പഴക്കമുള്ള പേരൂര്‍ ക്ഷേത്രത്തിലേക്ക് 1996ലാണ് കല്യാണിയെ കൊണ്ടുവന്നത്. ല്യാണിയെ തന്നെ കാണാനായി ക്ഷേത്ര ദര്‍ശനം നടത്തുന്നവരുണ്ടെന്നാണ് ക്ഷേത്ര ഭാഗവാഹികള്‍ പറയുന്നത്.

Leave a Reply

Your email address will not be published.