വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

Spread the love

കൊല്ലം പുത്തൂര്‍ മാറനാട് സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. മാറനാട് സ്വദേശി വിജയകുമാറാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം ജീവനെടുക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

വിജയകുമാറിന്റെ വീടിന് സമീപത്താണ് സഹോദരി താമസിക്കുന്നത്. പുലര്‍ച്ചെ ഒരു മണിയോടെ വീടിന് മുന്നിലെ ഒഴിഞ്ഞ പറമ്പില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് സഹോദരി പറഞ്ഞു. തുടര്‍ന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും ഉണ്ടായെന്ന് സഹോദരി പറയുന്നു. സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകില്‍ തീ പടര്‍ന്നു എന്നാണ് ആദ്യം ധരിച്ചത്. ഇന്ന് രാവിലെ നടത്തിയ വിശദ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു വിജയകുമാര്‍ . പ്രായാധിക്യം മൂലം കഴിഞ്ഞ കുറച്ചു നാളുകളായി ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടുമുണ്ടായിരുന്നു. ഇതാണ് ജീവനൊടുക്കാന്‍ കാരണം.

Leave a Reply

Your email address will not be published.