മിണ്ടാപ്രാണിയോടും ക്രൂരത . ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വിഘ്നേശ്വര ഗ്രാനൈറ്റിലെ മിണ്ടാപ്രാണിയോടുള്ള ക്രൂരതക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന് പരാതി. നിയമപരമായി കോടതി ഉത്തരവില്ലാതെ പോലീസിന്റെ നേതൃത്വത്തിൽ എത്തിയ ഗുണ്ടാ സംഘം ഗേറ്റ് പൂട്ടി പോകവേ ഭക്ഷണത്തിനായി യാചിച്ച അവിടത്തെ കാവൽ നായയെ ക്രൂരമായി ഉപദ്രവിച്ച ശേഷം ചങ്ങലയിട്ട് ഗേറ്റ് പൂട്ടി സംഘം മടങ്ങുകയായിരുന്നു. വളർത്തു നായ ടോമി മൂന്നു ദിവസമായി വെള്ളമോ ഭക്ഷണമോ ലഭിക്കാതെ കഴിയുന്നതായി കാണിച്ച്, വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിഘ്നേശ്വര ഗ്രാനൈറ്റ്സ് മാനേജർ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.