വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ചു; മലയാളി അറസ്റ്റില്‍

Spread the love

വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച സംഭവത്തില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍.തൃശൂര്‍ മാള സ്വദേശി സുകുമാരനാണ് അറസ്റ്റിലായത്. ദുബായി -കൊച്ചി വിമാനത്തിലാണ് സംഭവം. കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

വിമാനം പറക്കുന്നതിനിടെയാണ് ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ പുകവലിക്കുന്നതില്‍ നിന്ന് തടയുകയും എയര്‍പോര്‍ട്ടിലെ സുരക്ഷാ ഓഫീസറെ വിവരം അറിയിക്കുകയും ചെയ്തു.

ഇയാളെ സെക്യൂരിറ്റി ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയും ഇയാളില്‍ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുക്കുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.