പ്രതീക്ഷയുടെ 136 ദിവസം; ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം

Spread the love

ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിച്ച കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. ശ്രീനഗറിലാണ് സമാപന സമ്മേളനം. 23 കക്ഷികളില്‍ 12 കക്ഷികളുടെ നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ശേർ എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്ന പൊതുറാലിയും ഇന്ന് ഉണ്ടാകും. ഇതോടെ ഭാരത് ജോഡോ യാത്രയ്ക്ക് ഔദ്യോ​ഗിക പരിസമാപ്തിയാകും. സിപിഐഎം, ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ സമാപന സമ്മേളനത്തിൽ പങ്കെടുക്കില്ല. ഞായറാഴ്ച രാവിലെ പന്താചൗക്കില്‍ നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാല്‍ ചൗക്കില്‍ അവസാനിച്ചിരുന്നു. രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തിയ ചടങ്ങില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. പതാക ഉയര്‍ത്തിയശേഷം ‘ഇന്ത്യയ്ക്ക് നല്‍കിയ വാഗ്ദാനം ഇന്ന് നിറവേറ്റി’യെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യക്ക് നല്‍കിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടത്. വിദ്വേഷം തോല്‍ക്കും, സ്‌നേഹം എപ്പോഴും വിജയിക്കും, ഇന്ത്യയില്‍ പ്രതീക്ഷകളുടെ പുതിയ ഉദയമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published.