വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ കേരളത്തിന്റെ മികവ് രാജ്യം കണ്ട് പഠിക്കണം: അരവിന്ദ് കെജ്രിവാള്‍

Spread the love

വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ കേരളത്തിന്റെ മികവ് രാജ്യം കണ്ട് പഠിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ചെറിയ പ്രായം മുതല്‍ നമ്മള്‍ കേട്ടുതുടങ്ങുന്നതാണ് കേരളത്തിലെ സ്‌കൂളുകളും ആരോഗ്യ മേഖലയും മികച്ചകതാണെന്ന്.

ഇത്രയും മികച്ച സംവിധാനങ്ങള്‍ കേരളത്തിലുണ്ടായിട്ടും മറ്റു സംസ്ഥാനങ്ങള്‍ ഇതുവരെ കേരളത്തെ കണ്ട് പഠിക്കാന്‍ തയാറായിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. വര്‍ഷങ്ങളായി കേരളത്തിലെ ആരോഗ്യ മേഖലയും സ്‌കൂളികളും മികച്ചതായി തന്നെ നില്‍ക്കുകയാണെന്നും കണ്ടുപഠിക്കാന്‍ അവസരമുണ്ടായിട്ടും പലരും അത് ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രം ഇപ്പോഴും സംസ്ഥാന സര്‍ക്കാരുകളോടും ജുഡീഷ്യറിയോടും കര്‍ഷകരോടും സാധാരണ ജനങ്ങളോടും അടികൂടിക്കൊണ്ടിരിക്കുകയാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.