ബജറ്റിൽ ആശങ്ക വേണ്ട; സാമൂഹ്യ ക്ഷേമത്തിന് ഊന്നൽ നൽകും: ധനമന്ത്രി

Spread the love

ബജറ്റിൽ ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കൈരളി ന്യൂസിനോട്. സാമൂഹ്യ ക്ഷേമത്തിന് ബജറ്റിൽ ഊന്നൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്നും നികുതി വരുമാനത്തിലൂടെ പ്രതിസന്ധിയെ മറികടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ക്ഷേമ പദ്ധതികളെ പ്രതിസന്ധി ബാധിക്കില്ല. അതിനായി ബജറ്റിൽ പ്രത്യേക ഊന്നൽ നൽകുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ‘അനാവശ്യ ചെലവുകൾ കുറയ്ക്കും. നികുതി – നികുതിയിതര വരുമാനത്തിൽ മാറ്റം വരും. പെൻഷൻ പ്രായം വർധനയുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളിൽ ആശങ്ക വേണ്ട. കൂടുതൽ തൊഴിൽ നൽകുന്നതിന് ഊന്നൽ നൽകും’, മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.