മൈക്കിള്‍ ജാക്‌സന്റെ ഇതുവരെ അറിയാത്ത കഥ സിനിമയാകുന്നു

Spread the love

സംഗീതത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തി ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച പോപ് ഇതിഹാസമാണ് മൈക്കിള്‍ ജാക്‌സന്‍. വേദികളില്‍ പാട്ടിനൊപ്പം നിഴല്‍ ചിത്രം പോലെ നൃത്തം വെയ്ക്കുന്ന, ലോകമെമ്പാടുമുള്ള ബാല്യ-കൗമാര-യൗവനങ്ങളെ ത്രസിപ്പിച്ച ഈ അതുല്യ പ്രതിഭ ലോകജനതയുടെ മനസില്‍ ഇന്നും തെളിഞ്ഞു പ്രകാശിക്കുന്ന ഒരു ഓര്‍മയാണ്.ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതം സിനിമയാകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ‘അന്റോയിന്‍ ഫ്യൂകയാണ് ‘മൈക്കിള്‍’ എന്ന് പേരിട്ട ചിത്രം സംവിധാനംചെയ്യുന്നത്. ജാക്‌സന്റെ ജീവിതത്തിലെ കൂടുതല്‍ വിശദാംശങ്ങളും ഇതുവരെ പറയാത്ത കാര്യങ്ങളും ചിത്രത്തിലുണ്ടാകും. ജോണ്‍ ലോഗന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ നിർമാണം ഗ്രഹാം കിങ്ങാണ്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കും.മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തിന്റെ എല്ലാ വശവും സിനിമ ചര്‍ച്ച ചെയ്യും. ചിത്രത്തില്‍ അദ്ദേഹത്തെ പോപ് ഇതിഹാസമാക്കിമാറ്റിയ ഗാനങ്ങളുടെ ജനപ്രിയ അവതരണങ്ങളും ഉണ്ടാകുമെന്ന് അന്റോയിന്‍ ഫ്യൂക പറഞ്ഞു. ട്രെയിങ് ഡേ, ദി മാഗ്‌നിഫിസന്റ് സെവന്‍, ദി ഗില്‍റ്റി, എമാന്‍സിപ്പേഷന്‍ എന്നിവയാണ് ഫ്യൂക സംവിധാനംചെയ്ത മറ്റു സിനിമകള്‍.

Leave a Reply

Your email address will not be published.