തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ പ്രതി പിടിയില്‍. അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് വഞ്ചിയൂര്‍ പോലീസിന്റെ പിടിയിലായത്. ശനിഴായ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ കയറി പ്രതി കടന്നു പിടിച്ചത്.
തീര്ത്ഥാടകന് എന്ന വ്യാജേനപ്രതിയാണ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കൈരളി ന്യൂസ് പുറത്തു വിട്ടിരുന്നു.