
കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ലിഫ്റ്റ് പൊട്ടിവീണു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പരവൂര്‍ കോട്ടപ്പുറം സ്വീറ്റ് ഹൗസില്‍ എം. മിസ്ഹാബുദ്ദീനാണ് മരിച്ചത്. ഇന്നലെ കൊല്ലം നഗരത്തിലായിരുന്നു അപകടം.
കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാണുവാന്‍ എത്തിയപ്പോള്‍ സര്‍വീസ് ലിഫ്റ്റില്‍ കയറുകയും തുടര്‍ന്ന് ഇരുമ്പ് വടം പൊട്ടി നിലത്തേക്കു പതിക്കുകയുമായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ അഞ്ചുപേര്‍ ചികിത്സയിലാണ്. കാല്പാദത്തിന് ഗുരുതരമായി പരുക്കേറ്റ മിസ്ഹാബുദ്ദീന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് മരിച്ചത്.