
എറണാകുളം മഹാരാജാസ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ പിഴക് ഇടശ്ശേരില്‍ പ്രൊഫസര്‍ അഗസ്റ്റിന് എ തോമസ് (72) നിര്യാതനായി. മാനേജ്മെന്റ് പരിശീലകനും എഴുത്തുകാരനുമായിരുന്നു അഗസ്റ്റിന് എ തോമസ്.
നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. അഗസ്റ്റിന് എ തോമസിന്റെ മരണത്തില്‍ മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് പിഴക് ഉറുമ്പുകാട് പള്ളിയില്‍.