വെഞ്ഞാറമൂട് ഗവ: ഹൈസ്കൂളിൽ നിന്നും 1986 ൽ പുറത്തിറങ്ങിയ SSLC ബാച്ചിൻ്റെ കൂട്ടായ്മ. ഇന്ന് ചതയ ദിനത്തിൽ കീഴായിക്കോണം സ്മിത ആഡിറ്റോറിയത്തിൽ വെച്ച് ഗുരുപൂജയും കുടുംബ സംഗമവും നടത്തുകയുണ്ടായി. സഹപാഠിയും 86 ബാച്ച് വിദ്യാർത്ഥിനി കൂടിയായ നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബീനാരാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച ഈ സംഗമത്തിൽ വെഞ്ഞാറമൂട് ഹൈസ്കൂളിൻ്റെ എക്കാലത്തെയും അഭിമാന സതംഭങ്ങളായ അധ്യാപകരായ സർവ്വ ശ്രീ ഗോപാല കൃഷ്ണൻ നായർ സാർ, അബ്ദുൾ കരീം സാർ, ബഷീറ ടീച്ചർ, രാധ ടീച്ചർ, റസിയ ടീച്ചർ, ലീല ടീച്ചർ, ലളിത ടീച്ചർ, സാറാ ബീവി ടീച്ചർ എന്നിവരെ ആദരിക്കുകയുണ്ടായി.പ്രദീപ്, ഗുരുലാൽ, അൻസാരി, റഹിം, ബൈജു, മണിക്കുട്ടൻ തുടങ്ങി ഒത്തിരി പേരുടെ സംഘാടന മികവിനാൽ ആകർഷകമായ ഈ പരിപാടിക്ക് 86 ബാച്ചിലെ തന്നെ വിദ്യാർത്ഥിയായ വിളക്കാട് രാജേന്ദ്രൻ്റെ നേതൃത്വത്തിലുള്ള ഗാനമേളയും മാറ്റ് കൂട്ടി.തദവസരത്തിൽ അഭിമാനാർഹമായ വിജയത്തിളക്കത്തിനുടമകളായ കുട്ടികൾക്ക് സമ്മാനവും നൽകുകയുണ്ടായി. ഗുരുക്കന്മാരുടെ സ്നേഹവും ശിഷ്യരുടെ സ്നേഹാദരവുകളും ചേർന്ന് പ്രായത്തിന് കെടുത്താൻ കഴിയുന്നതല്ല ഈ ഗുരുശിഷ്യബന്ധം എന്ന് തെളിയിച്ചു.