മാളികപ്പുറത്തിനു സമീപം വെടിപ്പുരയ്ക്ക് തീപിടിച്ച സംഭവം:സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

Spread the love

ശബരിമല മാളികപ്പുറത്തിന് സമീപം വെടിപ്പുരക്ക് തീ പിടിച്ച് സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ട് ഇല്ലെന്ന് എ.ഡി.എമ്മിന്റെ പ്രാഥമിക റിപ്പോർട്ട്.’അപകടത്തിന് കാരണം തീ പടർന്നതാണെന്നും കൂടുതൽ കാര്യങ്ങളിൽ സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ
എന്നും എ.ഡി.എം വിഷ്ണു രാജ്.അതേസമയം അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മാളികപ്പുറത്തെ വെടിവഴിപാട് താൽക്കാലികമായി നിർത്തിവെച്ചു.

ശബരിമല മാളികപ്പുറത്തിന് സമീപം കതിനപ്പുരയിലുണ്ടായ അപകടത്തിന് കാരണം തീ പടർന്നതാണെന്ന് എഡിഎമിന്റെ പ്രാഥമിക റിപ്പോർട്ട്.അപകട സ്ഥലം സന്ദർശിക്കുകയും വിവിധ ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട വിവരം ശേഖരിച്ച ശേഷമാണ് എ.ഡി.എം വിഷ്ണു രാജ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർക്ക് എ.ഡി.എം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും കൂടുതൽ കാര്യങ്ങളിൽ സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ
എന്നും എ.ഡി.എം വിഷ്ണു രാജ് പറഞ്ഞു…

അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മാളികപ്പുറത്തെ വെടിവഴിപാട് താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് നൽകാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകിയിട്ട് ഉണ്ട്. എ.ഡി.എമ്മിന്റെ റിപ്പോർട് ലഭിച്ചശേഷം ആയിരിക്കും കലക്ടർ മന്ത്രിക്കു റിപ്പോർട്ട് നൽകുക. അതേ സമയം തീ പീടുതത്തിൽ പൊള്ളൽ ഏറ്റ കരാർ തൊഴിലാളികളായ ആർ ജയകുമാർ , അമൽ , പാലക്കുന്ന് രജീഷ് എന്നിവർ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജയകുമാറിന് 70% അധികമാണ് പൊള്ളൽ ഏറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published.