കോഴിക്കോട് വട്ടോളിയിൽ അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. മണിയൂര്‍ താഴെ വിസ്മയ(24)യും കുഞ്ഞുമാണ് മരിച്ചത്. വിസ്മയ ഇന്ന് രാവിലെ കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു എന്നാണ് വിവരം.
നാദാപുരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തി ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കുറ്റിയാടി ഗവണ്മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബ പ്രശ്നമാണ് മരണകാരണമെന്നാണ് സൂചന.