നടി പ്രവീണയ്ക്കും കുടുംബത്തിനും നേരെയുള്ള സൈബര്‍ ആക്രമണം തുടരുന്നു. ഒരു വര്‍ഷം മുന്‍പ് പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ പിടിയിലായ അതേ പ്രതിയാണ് വീണ്ടും ആക്രമണം തുടരുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രവീണയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജ് ആണ് പിടിയിലായിരുന്നത്.
ഇപ്പോള്‍, ജാമ്യത്തിലിറങ്ങിയതിന് ശേഷവും ഭാഗ്യരാജ് സൈബര്‍ ആക്രമണം ആവര്‍ത്തിക്കുന്നതായി പ്രവീണ പറഞ്ഞു. പ്രവീണയുടെ മകളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഇയാള്‍ പ്രചരിപ്പിക്കുന്നത്.