ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. മിൽഹാജിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വളാഞ്ചേരി റീജിയണൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. നാൽപ്പതോളം വിദ്യാർത്ഥികൾക്ക് പരുക്കുണ്ട്.