
സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ നിര്‍ഭയ പോരാട്ടം നടത്തുന്ന കേരളം സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ പോലും ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന കാലത്തിന്റെ പ്രതീക്ഷയാണെന്ന് അരുന്ധതി റോയ്. ”വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ” ഭാഗമായി നടന്ന ”ദി ടോക്കബിള്‍ ആന്‍ഡ് അണ്‍ ടോക്കബിള്‍” സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥിരമായി ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളത്തിന്റെ പ്രബുദ്ധ ബോധം രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്നും അവര്‍ പറഞ്ഞു.
രാജ്യത്ത് ആവിഷ്‌കാരത്തിനുപോലും കൂച്ചുവിലങ്ങിടുമ്പോള്‍ നിര്‍ഭയം പോരാട്ടം നടത്തുന്ന കേരളം പ്രതീക്ഷയാണ്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആനമുട്ട നല്‍കുമെന്ന കേരളത്തിന്റെ ആവേശകരമായ അവബോധം തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നതാണ്. തങ്ങള്‍ക്കെതിരെ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആരെയും ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് രീതിയാണ് രാജ്യത്തെ ഭരണാധികാരികള്‍ പിന്തുടരുന്നത്. എഴുത്തുകാരെയും സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകരെയും ഇല്ലായ്മ ചെയ്യുകയാണ്.
ജയിലിലടച്ച് പീഡിപ്പിക്കുന്ന അനുഭവമാണ് ഇന്ന് രാജ്യത്തിന്റെ നേര്‍ക്കാഴ്ച്ച. ഫാസിസ്റ്റ് ഭരണസംവിധാനത്തിനെതിരെയുള്ള വ്യക്തമായ ബോധ്യവും നിലപാടുമാണ് അവര്‍ക്കെതിരെ സംസാരിക്കാന്‍ ധൈര്യം നല്‍കുന്നത്. നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വലിയ പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നത്. എഴുത്തുകാരെയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരെയും ഇല്ലാതാക്കുന്നു.