പുതുവത്സരാഘോഷം; കിടിലന്‍ തീരുമാനവുമായി കൊച്ചി മെട്രോ

Spread the love

പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടുമൊക്കെ പുതുവത്സരത്തെ ആഘോഷിക്കാന്‍ തയാറായിരിക്കുകയാണ്. കൊച്ചി നഗരത്തിന്റെ വിവിധയിടങ്ങളില്‍ പുതുവര്‍ഷ പരിപാടികള്‍ സംഘടിപ്പിച്ചും സംഗീത വിരുന്നൊരുക്കിയും ആളുകള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

ഇപ്പോഴിതാ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി മെട്രോയും. പുതുവര്‍ഷം പിറക്കുന്ന രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കായി മെട്രോ സര്‍വീസ് നീട്ടിയിരിക്കുകയാണ്. ഈ സര്‍വീസ് ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമാകും എന്നതില്‍ സംശയമില്ല. 2023 ജനുവരി 1ന് അര്‍ധരാത്രി 1.00 മണി വരെയാണ് മെട്രോ സര്‍വീസ് നീട്ടിയിരിക്കുന്നത്.

സര്‍വീസ് നീട്ടി നല്‍കുക മാത്രമല്ല, രാത്രിയുള്ള സര്‍വീസിന് പകുതി നിരക്ക് മാത്രമേ മെട്രോ ഈടാക്കുന്നുള്ളൂ. ഡിസംബര്‍ 31 രാത്രി 9 മണി മുതല്‍ ജനുവരി 1 അര്‍ധരാത്രി 1 മണി വരെ ടിക്കറ്റ് നിരക്കില്‍ 50% ന്റെ കിഴിവാണ് മെട്രോ നല്‍കുന്നത്.

Leave a Reply

Your email address will not be published.