റിപ്പബ്ലിക് ദിന പരേഡില്‍ ഫ്‌ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം നേടി. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറ് റൗണ്ട് സ്‌ക്രീനിംഗിലൂടെയാണ് ഫ്‌ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടം നേടിയത്.
ഇക്കുറി 16 സംസ്ഥാനങ്ങളാണ് ഫ്‌ളോട്ട് അവതരിപ്പിക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ചത്. കേരളത്തെ കൂടാതെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും ദാദ്ര നഗര്‍ ഹാവേലി, ദാമന്‍ & ദിയു, ജമ്മു& കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുമാണ് റിപ്പബ്ലിക് ദിനത്തില്‍ ഫ്‌ളോട്ടുകള്‍ അവതരിപ്പിക്കുക.