തൃശൂരില്‍ കാട്ടാന ആക്രമണം; സ്ത്രീക്ക് ഗുരുതര പരുക്ക്

Spread the love

തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതര പരുക്ക്. രജനിയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇന്ന് രാവിലെ 6.30ന് പാലപ്പള്ളി എസ്റ്റേറ്റ് ( ജുണ്ടോളി) നടാമ്പാടത്ത് ആണ് സംഭവം.

എസ്റ്റേറ്റില്‍ റബര്‍ ടാപ്പിങ്ങിന് വന്ന തൊഴിലാളികളെ കൂട്ടം തെറ്റി വന്ന കാട്ടാന തുമ്പിക്കൈ കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ സ്ത്രീ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published.