നേസൽ വാക്സിന് സ്വകാര്യ കേന്ദ്രങ്ങളിൽ വില 800; സർക്കാർ ആശുപത്രികളിൽ 325

Spread the love

ഭാരത് ബയോടെക്കിന്റെ ഇൻട്രാനേസൽ കൊവിഡ്-19 വാക്‌സിൻ iNCOVACC ജനുവരിയിൽ വിപണിയിൽ എത്തും. നേസൽ വാക്‌സിന് സ്വകാര്യ വിപണിയിൽ ഡോസിന് 800 രൂപയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വാക്‌സിൻ കേന്ദ്രങ്ങളിൽ 325 രൂപയും വില നൽകേണ്ടി വരുമെന്ന് വാക്‌സിൻ നിർമ്മാതാക്കൾ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിൽ ഇൻട്രാനേസൽ കൊവിഡ് -19 വാക്‌സിന് 990 രൂപയോളം വില നൽകേണ്ടി വരും. 5% ജി എസ് ടി ചാർജും 150 രൂപ അഡ്മിനിസ്ട്രേഷൻ ചാർജും ചേർത്ത് ആണിത്. ഗവണ്മെന്റുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം ജനുവരി മാസം നാലാം വാരത്തിൽ വാക്‌സിനുകൾ പുറത്തിറക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.

18 വയസ് പൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസായി വാക്‌സിൻ ഉപയോഗിക്കാവുന്നതാണ്. രാജ്യത്തെ ആദ്യ സൂചി രഹിത ബൂസ്റ്റർ ഡോസ് ആണിത്. നിലവിൽ ഇന്നോവാക്കിന്റെ കൊവിഡ് വാക്സിൻ ആശുപത്രികളിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published.