ലോകകപ്പിൽ ക്രിസ്റ്റ്യാനോയ്ക്ക് രാഷ്ട്രീയ വിലക്ക് നേരിട്ടു; താരത്തിനെ പോർച്ചുഗൽ ഒതുക്കുകയായിരുന്നു എന്നും വിമർശനം

Spread the love

ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന  താരത്തെ പോർച്ചുഗൽ പാഴാക്കി കളയുകയായിരുന്നുവെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ. ലോകകപ്പിൽ പോർച്ചുഗൽ താരത്തിന് രാഷ്ട്രീയ വിലക്ക് നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.

അവർ റൊണാൾഡോയെ പാഴാക്കിക്കളഞ്ഞു. നിർഭാഗ്യവശാൽ അവർ റൊണാൾഡോയ്ക്ക് രാഷ്ട്രീയമായി വിലക്കേർപ്പെടുത്തി. പലസ്തീനൊപ്പം നിന്നയാളാണ് റൊണാൾഡോ എന്നായിരുന്നു തുർക്കി പ്രസിഡൻ്റിൻ്റെ വാക്കുകൾ. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഖത്തറിൽ ക്വാർട്ടർ ഫൈനലിൽ മൊറൊക്കോയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റാണ് പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായത്. ലോകകപ്പിൽ രണ്ട് മത്സരങ്ങളൊഴികെ ബാക്കിയുള്ള മത്സരങ്ങളിലെല്ലാം റൊണാൾഡോ പകരക്കാരനായാണ് കളിച്ചത്.

Leave a Reply

Your email address will not be published.