
മൂന്നാറില്‍ കാട്ടാനകള്‍ക്കിടയില്‍ രോഗബാധ. 10 ദിവസത്തിനിടെ മൂന്നു കുട്ടിയാനകള്‍ ചരിഞ്ഞു. മരണകാരണം ഹെര്‍പിസ് രോഗബാധയെന്നാണ് സംശയിക്കുന്നത്. ദേവികുളം ഫോറസ്‌റ്റ് ഡിവിഷന് കീഴിലുള്ള മാട്ടുപ്പെട്ടി വനമേഖലയിലെ ആനകളിലാണ് രോഗബാധ സംശയിക്കുന്നത്. കുട്ടിയാനകളില്‍ കാണപ്പെടുന്ന വൈറസ് രോഗമാണ് ഹെര്‍പീസ്. സംഭവത്തില്‍ വനംവകുപ്പ് വിശദമായ പരിശോധന ആരംഭിച്ചു.ദേവികുളം ഫോറസ്‌റ്റ് ഡിവിഷന് കീഴില്‍ വരുന്ന മാട്ടുപ്പെട്ടി കുണ്ടള മേഖലയിലാണ് ആനക്കുട്ടികള്‍ തുടര്‍ച്ചയായി ചരിഞ്ഞത്. 10 ദിവസത്തിനിടെ കാട്ടാന കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് കുട്ടിയാനകള്‍ ചത്തു. ആദ്യം പുതുക്കടി മേഖലയിലും പിന്നീട് കുണ്ടളയ്‌ക്ക് സമീപവും രണ്ടു വയസില്‍ താഴെയുള്ള കാട്ടാനാകളുടെ ജഡം കണ്ടെത്തി.
ADVERTISEMENT