ക്രിസ്തുമസ് ദിനത്തിൽ കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. വടകര സ്വദേശികളായ അശ്വിൻ, ദീക്ഷിത് എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ 3.30 നായിരുന്നു അപകടം. പുതിയാപ്പയിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുവരുടെയും ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു.
അശ്വിനും ദീക്ഷിതും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിൽ പരുക്കേറ്റ വടകര സ്വദേശി സായന്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.