ക്ഷീരസംഘം അംഗങ്ങൾക്കായുള്ള ശില്പശാലയോടെ ജില്ലാ ക്ഷീര സംഗമത്തിന് തുടക്കം

Spread the love

ക്ഷീരവികസന വകുപ്പ്, ക്ഷീര സഹകരണ സംഘങ്ങൾ, കേരള ഫീഡ്‌സ്, ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് എന്നിവ സംയുക്തമായി നടത്തുന്ന ജില്ലാ ക്ഷീര സംഗമം 2022-23 ന് തുടക്കമായി. പരിപാടിയുടെ ഭാഗമായി കൊഞ്ചിറ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി സംഘടിപ്പിച്ച ശിൽപശാലയും സാംസ്കാരിക പരിപാടിയും ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സംഗമത്തോടനുബന്ധിച്ച് എക്സിബിഷൻ, കന്നുകാലി പ്രദർശനം, ഓപ്പൺ ഫോറം, സെമിനാറുകൾ എന്നിവയും സംഘടിപ്പിച്ചു. ശില്പശാലയിൽ വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു.
 ചടങ്ങിൽ കലാപരിപാടികളിൽ വിജയിച്ചവർക്ക് എം.എൽ.എ  സമ്മാനം വിതരണം ചെയ്തു. ക്ഷീര മേഖലയിലെ കർഷകർ, ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നാടൻപാട്ടും സംഗമത്തിന് മിഴിവേകി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ഷീര സംഗമത്തിൻ്റെ ഉദ്ഘാടനം ഇന്നുച്ചയ്ക്ക് 12 ന് (ഡിസംബർ 21) ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും.

കന്യാകുളങ്ങര ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി അധ്യക്ഷയായി. ജനപ്രതിനിധികൾ, ക്ഷീര കർഷകർ, ക്ഷീരസംഘം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.