താമരശേരി ചുരത്തില്‍ നാളെ രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം

Spread the love

താമരശേരി ചുരത്തില്‍ വ്യാഴാഴ്ച രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എച്ച് ജി ബി ഗൂണ്‍സ് ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാലാണ് നിയന്ത്രണം. പൊതുജനങ്ങള്‍ പ്രസ്തുത സമയം യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ലോറികള്‍ സെപ്റ്റംബര്‍ പത്തിനാണ് കൂറ്റന്‍ യന്ത്രങ്ങളുമായി അടിവാരത്തെത്തിയത്. ഇവ മൂന്നു മാസത്തിലേറെയായി അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കയാണ്. ചുരംവഴി ഇവ കൊണ്ടുപോകുന്നത് ഗതാഗത തടസ്സമുണ്ടാക്കുമെന്ന് കണ്ടെത്തി ജില്ലാ ഭരണകൂടം യാത്ര തടഞ്ഞിരുന്നു.

സത്യവാങ്മൂലം, 20 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അണ്ണാമലൈ ട്രാന്‍സ്പോര്‍ട്ട് കമ്പനി അധികൃതര്‍ ഹാജരാക്കി. ഇതോടെയാണ് ചുരം വഴിയുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചത്.

Leave a Reply

Your email address will not be published.